Sunday, November 13, 2016

Life is nothing but cracking that nut!

മലയാളത്തിൽ ഇതെന്റെ ആദ്യത്തെ പോസ്റ്റ് ആണ് .അതിങ്ങനെ,ഇന്ന്,ഈ സംഭവത്തെ പറ്റി ആവണമെന്ന് നിമിത്തമോ ?

ജീവിതത്തിൽ ഞാൻ മലയാളം പഠിച്ചിട്ടില്ല . ഒരു സമ്മർ വെക്കേഷന് ഓടനാവട്ടത്തു  പോയപ്പോൾ അവിടെ കസിന്സിനെ  പഠിപ്പിക്കാൻ വന്ന ട്യൂട്ടർ പറഞ്ഞു തന്നതും , എഴുതാൻ  പഠിപ്പിച്ച "തറ ","പറ ","പന " ആണ് എനിക്കറിയാവുന്ന മലയാളം.കഷ്ടിച്ച് തപ്പി തടഞ്ഞു വായിക്കാൻ അറിയാം .
അത്യാവശ്യം KSRTC ബസിന്റെ ബോർഡ്, റോഡ് അരികിലെ കടകളുടെ പേര്,സ്ഥലം ഇതൊക്കെ ആണ് എന്റെ മലയാള ലോകം . നിങ്ങളിൽ ചിലരെങ്കിലും ഇപ്പൊ മുഖം ചുളിക്കുന്നതു  എനിക്ക് കാണാം . :)


അപ്പോൾ ഇതെങ്ങനെ എന്നല്ലേ?ഞാൻ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ ഗൂഗിൾ അതിനെ പരിഭാഷിച്ചു സ്പഷ്ട മലയാളത്തിൽ പകർത്തുന്നു.അതാണ് ഇവിടെ സംഭവിച്ചത് .:) റെക്കോളജി ഭഗവന്മാർക്കു നന്ദി.ഭാഷ ശുദ്ധി ,ഗ്രാമർ ,എഴുത്തു മലയാളം ഒന്നും എനിക്കറിയില്ല .മാപ്പാക്കണം.ഒരു സുഹൃത്തിനോട് പറയുന്നത് പോലെ എഴുതി തീർക്കുകയാണ്.

പോസ്റ്റ് ടൈറ്റിൽ -അതങ്ങനെ കിടക്കട്ടെ. അത് മലയാളം ആക്കിയാൽ മൊത്തത്തിൽ കുളമാകും !!

കുറച്ചു ദിവസമായിട്ടു ഓഫീസിലെയും വീട്ടിലെയും കുട്ടികളുടെയും കാര്യങ്ങൾ ഒറ്റയ്ക്ക് മാനേജ് ചെയ്യേണ്ട സാഹചര്യമായിരുന്നു .ചിലപ്പോൾ ജോലി തന്നെ രാജിവച്ചു വേറെ എന്തേലും പണിക്കു പോയാലോ എന്ന് വരെ ചിന്തിച്ചു കൂട്ടി . എല്ലാവര്ക്കും ജീവിത തിരക്കിനിടയിൽ തോന്നുന്ന അതെ ചിന്ത.ഞാനും നാട്ടിൽ പോയി 10 acre തോട്ടം വാങ്ങി,അതിൽ കുറെ തെങ്ങും വാഴയും നട്ടു  നോക്കി നടത്തുന്നതാണ് ആരുടെ ഒക്കെയോ കൂടെ രാവിലെ തൊട്ട് രാത്രി വരെ വഴക്കിട്ടു കമ്പ്യൂട്ടറും നോക്കി കുത്തി ഇരിക്കുന്നതിലും നല്ലതു എന്ന് തീരുമാനിച്ചു .അല്ല ,അതാണല്ലോ എല്ലാരുടെയും സ്ഥിരമായ ചിന്ത റൂട്ട് . എന്തായലും ജീവിതത്തിൽ ഒരു വഴി തിരിവ് വേണം.

അങ്ങനെ ഒക്കെ ആലോചിച്ചു നടക്കുമ്പോഴാണ് ഇന്ന് രാജീവും കുട്ടികളും ഒരു വായികുന്നേരം എന്നെ ഫ്രീ ആക്കി പുറത്തു പോയത് . കുറെ നാളുകൾ കഴിഞ്ഞുള്ള ഈ "ബ്രേക്ക്" അതെങ്ങിനെ ചിലവാകണം എന്ന് ചിന്തിച്ചു .

ഒന്ന് സമാധാനമായി കേശ ഭാരം ചീകി തീർത്തു ഒരു നെയിൽ പോളിഷ് ഇട്ടപ്പോഴേക്കും ഒരു മണിക്കൂർ തീർന്നു കിട്ടി. അവർ തിരികെ വരുന്നതിനു മുൻപേ വേഗം ഒരു ഉപ്പുമാവും കൂടെ ഉണ്ടാക്കിയാൽ വായിച്ചു കൊണ്ടിരിക്കുന്ന ബുക്കിന്റെ ഒന്നോ രണ്ടോ പേജുകൾ കൂടെ വായിച്ചു തീർക്കാമെന്ന് തോന്നി.

അങ്ങനെ ഞാൻ ഉപ്പുമാവിന്റെ പണി പുരയിലായി. അറിയാനുള്ളതെല്ലാം റെഡി ആക്കി റവ എല്ലാം എടുത്തപ്പോഴാണ് തിരുമ്മിയ തേങ്ങാ ഇല്ലെന്നു ഞാൻ കാണുന്നത്. തേങ്ങാ തിരുമ്മണം. അതിനു പൊട്ടിച്ച തേങ്ങാ വേണം .
സാധാരണ തേങ്ങാ വാങ്ങിയാൽ ഉടനെ അത് രാജീവിനെ കൊണ്ടോ ജോലിക്കാരിയെ കൊണ്ടോ പൊട്ടിച്ചു ഫ്രിഡ്ജിൽ അടുക്കും . മലയാളിയായ ഞാൻ ജീവിതത്തിൽ ഇതുവരെ തേങ്ങാ പൊട്ടിച്ചിട്ടില്ല എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും ചിരിക്കും.വെട്ടുകത്തി ഉടയോഗിച്ചിട്ടില്ല.പേടിയാണ്.

ഇനി എന്ത് ചെയ്യുമെന്ന് കുറച്ചു നേരം ആലോചിച്ചു നിന്നു .പട്ടർ സ്റ്റൈൽ "arisi " ഉപ്പുമാവ് ആണ് പകുതി വഴിയിലായി നിൽക്കുന്നത്. നിർത്തിയിട്ടു വേറെ വല്ലതും ഉണ്ടാക്കിയാലും ഈ ചെയ്തത് മുഴുവൻ കളയേണ്ടി വരും. ഒന്നുങ്കിൽ അവര് വരുന്നത് വരെ കാത്തു നിൽക്കണം .അല്ലെങ്കിൽ ഞാൻ പൊട്ടിക്കണം.

ഇതിനു മുൻപു താമസിച്ചിരുന്ന വീട്ടിൽ ഒരു മാർബിൾ കോർണറിൽ ഗണപതിക്ക്‌ പൊട്ടിക്കുന്ന പോലെ എറിഞ്ഞും തട്ടിയുമൊക്കെ ആണ് ഞാൻ  പൊട്ടിച്ചിരുന്നത്. ഈ വീട്ടിൽ അങ്ങനെ ഒരു ഇടമില്ല. സിംഗിൾ എറിഞ്ഞാലോ? തേങ്ങാ എറിഞ്ഞു സിങ്ക് വളഞ്ഞാലോ പൊട്ടിയാലോ പിന്നെ അതിലും വലിയ പുകിലാവും. വെട്ടുകത്തിയും തേങ്ങയും ഒന്ന് കയ്യിൽ എടുത്തു. ആകെ ഒരു വെപ്രാളം.  പരിചയമില്ലാത്ത കാരണം എന്റെ കയിലേക്കും വെട്ടിയാലോ. സെരിയാവില്ല .

വെട്ടുകത്തിയും തേങ്ങയും താഴെ വച്ച് ഞാൻ രാജീവിനെ ഫോൺ ചെയ്തു. ഉടനെ എത്തുമെങ്കിൽ കാത്തിരിക്കാം .പ്രശ്നം ഞാൻ മാറ്റിവച്ചു. പക്ഷെ അവർ വൈകുമെന്ന് രാജീവ് പറഞ്ഞതോടെ പ്രതീക്ഷ തെറ്റി.

അവർ വരാന് കാത്തിരുന്നാൽ, പിന്നെ ഉപ്പുമാവ് ഉണ്ടാക്കി കഴിക്കാൻ പാകമാവുമ്പോഴേക്കും ഒത്തിരി വൈകും.  വീണ്ടും ഞാൻ ചിന്താവിഷ്ട്ടയായി . സമയം കുറച്ചു കൂടെ ഉണ്ടല്ലോ,എന്നാൽ ഭാഗ്യയെ വിളിച്ചിട്ടാവാം തേങ്ങാ പൊട്ടീര് ചടങ്ങു എന്ന് തീരുമാനിച്ചു.അവളോട് സംസാരിച്ചു ഏറെ ദിവസമായി . കുറെ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ അവളോടും  ഞാൻ എന്റെ തേങ്ങാ പ്രശ്നം നിരത്തി . പൊട്ടിക്കാൻ എളുപ്പത്തില് തേങ്ങാ വെള്ളത്തിൽ കുതിർത്തു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

എന്നെകാളും 4 വയസ്സ് ഇളയ കുട്ടി വെട്ടു കത്തി വച്ച് തേങ്ങാ പൊട്ടിക്കുന്ന അതിശയമോ നടകേടോ ,അവൾ ഫോണിൽ കൂടെ പകർന്ന ധൈര്യമോ? ഫോൺ വച്ചതും ഞാൻ ഗോധയിലിറങ്ങി. അവളുടെ ടിപ്സിൽ തേങ്ങയുടെ മൂന്ന് കണ്ണുകളിൽ ഒരെണ്ണം വേറെ തരമാണ് .ആദ്യം അത് കണ്ടു പിടിക്കണം.
അതിന്റെ "diagonally " എതിരായി ഒരു സ്ഥലത്തു തട്ടിയാൽ പെട്ടെന്ന് പൊട്ടും എന്നാണ് അവൾ പറഞ്ഞത്.

തേങ്ങാ ഉരുണ്ടതും ,അതിൽ "diagonally ഓപ്പോസിറ്റ" എന്ന് പറഞ്ഞു തന്നതും ഒരു സിവിൽ എഞ്ചിനീയർ ആണെന് മറക്കരുത്.

കുറെ നേരം കണ്ണും ആംഗിൾ-ഉം തപ്പി ഞാൻ വളഞ്ഞു.പിന്നെ എന്തായാലും രണ്ടിൽ ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യേമെന്നു തീരുമാനിച്ചു വെട്ടുകത്തി കയ്യിൽ എടുത്തു.

ഗണപതിയേയും  ,  ദേവികളെയും (അല്ല,ഇത് അടുക്കള പണിയാണല്ലോ !)
മനസ്സിൽ ധ്യാനിച്ച് ആദ്യത്തെ വെട്ടു.  ഒന്നും സംഭവിച്ചില്ല. അതൊരു നല്ല ലക്ഷണമായി തോന്നി ഞാൻ രണ്ടും മൂണും നാല് തവണയും വെട്ടി. പിന്നെ വെട്ടോടു വെട്ടു. ഒരു പ്രാവശ്യം വെട്ടിയിടത്തു രണ്ടാമത്തെ പ്രാവശ്യം വെട്ടു വീഴാത്ത കൊണ്ട് തേങ്ങ കല്ല് പോലെ ഇരിക്കുന്നു.

എന്റെ വിശ്വാസവും ഉത്സാഹവും എല്ലാം മങ്ങാൻ തുടങ്ങി . ഇതെന്നെ കൊണ്ട് പറ്റിയ പണിയല്ല എന്ന് തോന്നി തുടങ്ങി .തേങ്ങാ ചിരട്ട ഞാൻ കൊത്തി കൊത്തി മിനുങ്ങാറായോ എന്ന് വരെ സംശയം തോന്നി.

രാജീവും ഞാനും സിദ്ധാർത്ഥിന് ധൈര്യവും ഉത്സാഹവും പകർന്നു കൊടുക്കാൻ പറയാറുള്ള സ്പൈഡർ ആൻഡ് ദി വെബ് കഥ ഓർത്തുപോയി.തേങ്ങാ മുറുകെ പിടിച്ചു എല്ലാ ശക്തിയും വെട്ടുകത്തിയിൽ ഒന്നോ രണ്ടോ വെട്ടുകളിൽ ഒതുക്കിയപ്പോൾ അവസാനം തേങ്ങാ പൊട്ടി.

36 വർഷങ്ങളും 10 മാസവും കഴിഞ്ഞു മലയാളിയായ എന്റെ ജീവിതത്തിലെ വഴി തിരിവ്! ഒരു തേങ്ങാ വെട്ടുകത്തികൊണ്ടു പൊട്ടിച്ചു. അഭിമാനമായിട്ടു പറയാം.

ആദ്യമായി പൊട്ടിച്ച തേങ്ങയുടെ ഫോട്ടോ എടുത്തു. സന്തോഷ കാണീർ വന്നില്ല എന്നെ ഉള്ളു. കഷ്ടപ്പെട്ട് പൊട്ടിച്ച തേങ്ങാ അരച്ച് ഉണ്ടാക്കിയ ഉപ്പുവമായതു കൊണ്ടാവാം ,എന്നതിന് കഴിച്ചപ്പോൾ നല്ല രുചി ഉണ്ടായിരുന്നു.

പിന്നീട് ഈ സംഭവത്തിനെ പറ്റി ആലോചിപ്പോൾ തോന്നിയ കുറച്ചു കാര്യങ്ങൾ ആണ്...

ഒരു പ്രശ്നം വന്നപ്പോൾ ആദ്യം ഞാനതു മാറ്റി വെക്കാൻ നോക്കി. പേടി,അനുഭവമില്ലായ്മ ,അറിവില്ലായ്മ എന്ന മറയിൽ നിന്ന്  സ്വന്തമായി ചെയ്യാൻ കഴിവില്ല എന്ന്  ഞാൻ തന്നെ എന്നെ പറഞ്ഞു പഠിപ്പിച്ചു തെറ്റിദ്ധരിപ്പിച്ചു .എന്നെ ഞാൻ തന്നെ നേരിടേണ്ടി വന്നതാണ് ആദ്യം ചെയ്യേണ്ടി വന്നത്.

രണ്ടാമത്തേത് വയസ്ത്രയായാലും പഠിക്കാൻ അതൊരു തടസ്സമാകരുതു .
ജീവിതത്തിൽ പഠിക്കാൻ മറന്നവൻ ജീവിക്കാൻ മറന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .

നിശ്ചയിച്ചു ഉറപ്പിച്ച കാര്യം തടസങ്ങളും വിഷമങ്ങളും നേരിട്ട് മുഴുമിപ്പിക്കാൻ ശ്രമിച്ചതാണ് അവസാനം എന്നെ ഒരു തേങ്ങാ ഇന്ന് പഠിപ്പിച്ചത്.ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അവസാനം കാര്യം നടന്നു.

രണ്ടു വരിയുടെ ക്യാപ്ഷൻ ഇട്ടു  ഫേസ്ബുക്കിൽ ഇട്ടാൽ നാട്ടുകാരെന്നെ സിംഗപ്പൂരിലെ ഊളമ്പാറയിൽ എത്തിക്കുമെന്ന് തോന്നിയപ്പോൾ രസകരമായ ഈ അനുഭവം ഇങ്ങനെ എഴുതി തീർക്കാമെന്നു വച്ചതു.പൊട്ടിച്ച തേങ്ങയുടെ പടവും  ,വെട്ടിന്റെ രേഖകളും ചേർത്ത്.....

LIFE IS NOTHING BUT ...KNOWING HOW TO CRACK A NUT!!